Follow by Email

Saturday, July 23, 2011

നിത്യമീ നിദ്രയില്‍ കണ്മറഞ്ഞു പൂണിടാന്‍ ആശിച്ചുപോകുന്നു ഞാനെന്‍ സ്വപ്നങ്ങളെ സ്നേഹിചീടുമ്പോള്‍ ...ഇനിയും പ്രഭാതമേ ഉണര്തീടരുതെന്നെയീ നഷ്ട സ്വപ്നത്തിനു സാക്ഷിയാകാന്‍ ....

Tuesday, June 28, 2011

സാഹചര്യങ്ങളുടെ ഇരുണ്ട മേഘങ്ങളാല്‍ മൂടപ്പെട്ടിരുന്നു ഇക്കാലമത്രയും ഞാനെന്ന ജീവന്‍ . കൊരിചോരിഞ്ഞു മഴ നിന്‍റെ പ്രണയമായി എന്നില്‍ പതിഞ്ഞു... ഒടുവില്‍ മഴമാറി തെളിഞ്ഞൊരു സായാഹ്നത്തില്‍ എന്‍റെ അനുഭവങ്ങളാകുന്ന കണികകളിലൂടെ നോക്കുമ്പോള്‍ ജീവിതത്തിനു ഏഴു നിറങ്ങളായിരുന്നു ...നീ പറഞ്ഞതുപോലെ മഴവില്ലിന്റെ ഏഴു നിറങ്ങള്‍....

Monday, June 27, 2011

ഓര്‍മകള്‍ക്ക് പശ്ച്ച്ചാത്തലസംഗീതമോരുക്കി ഏതോ തീവണ്ടിയുടെ നീണ്ട ചൂളം വിളി ........ഞാനെന്ന സത്യത്തെ നിത്യവും കഥാവശേഷനാക്കി അത് പിന്നെയും പാതകള്‍ താണ്ടി ഓടിമറയുന്നു .......കാതോര്‍ക്കുന്നു ആ നീണ്ട പാതയില്‍ നേത്രങ്ങള്‍ അര്‍പ്പിച്ചു പിന്നെയുമേതോ നീണ്ട ചൂളംവിളിക്കായി ...